ഇടം -ഭാഗം 4

Erkin-Demir-02

ബസ്‌ പ്രകാശം പരത്തുന്ന വണ്ടിയാണെന്ന് രൻജനയ്ക്ക് പലപ്പോളും തോന്നിയിട്ടുണ്ട് .തുറന്നിട്ട ജനാലകളും കാറ്റും ,കുറെ ആള്ക്കാരും ,ചിരിയും …..അവളുടെ ചിന്തകൾക്ക് ചിറകു മുളക്ക്യുന്നത് അവൾക്കു ബസ്സിൽ ഇരുന്നാൽ കാണാമായിരുന്നു .
“നീ ഇന്നലെ ചന്ദന മഴ കണ്ടോ ഡീ.?”പ്രിയ വീണ്ടും ചോദിച്ചു .
രഞ്ജന ഒരു ചിരിയോടെ അവളെ വീണ്ടും നോക്കി .
“സോറീ ഡീ .നീ ബുദ്ധി ജീവിയാണെന്നു ഞാൻ മറന്നു പോയീനി .ഭഗവാനെ നീ നല്ലതൊന്നും കാണാതേം കേക്കാതെം ജീവിക്ക്യണ ഈ കുട്ടീനെ കാണനില്ലേ ?”
“എന്റെ പോന്നു മോളെ ,ഞാൻ സഹിച്ചു.നീ ഇനി ഭഗവാനെ ബുധിമുട്ടിയ്ക്കണ്ട .”
“യുനിവേർസിറ്റി” കണ്ടക്ക്ട്ടർ ഉറക്കെ വിളിച്ചു പറഞ്ഞു .
പ്രകാശം ചിരിച്ചു കൊണ്ട് അവളെ വരവേല്ക്കാൻ യൂനിവെർസിറ്റി കവാടത്തിൽ തന്നെ നിന്നിരുന്നു .അവൾ ചിരിച്ചു ,ഒരു ശ്വാസം കൂടി ഉള്ളിലെയ്ക്ക് എടുത്തു .
സർവകലാശാലയിലെ കാറ്റിനു എന്തോ ഒരു വ്യത്യാസമുണ്ട് ., അവിടത്തെ ചിരിയ്ക്ക് നിറം കൂടുതലാണ് ,കണ്ണീരിനു ഇരുളും ,സൌഹൃദത്തിനു കെട്ടുപാടുകൾ അധികമാണ് ,പ്രണയത്തിനു നോവും .ചായങ്ങൾക്ക് മീതെ വീണ്ടും വീണ്ടും ചായങ്ങൾ ചേർത്ത് ഒരു മോഡേൺ ആർട്ട് പോലെ കലാലയം .

രാത്രിയുടെ കാലടികൾ അപ്പോളും റോഡിന്റെ അരികിൽ അവിടവിടെ കാണാമായിരുന്നു .ഒരു മഞ്ഞു തുള്ളി,ഒരു സ്ഥാനം തെറ്റിയ ഇല, ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റുകൾ ,റാപ്പറുകൾ .
തിരിച്ചു നടക്കുമ്പോളാണ് പലപ്പോളും വഴികൾ സുന്ദരമാകുന്നത് .നമ്മുടെ ചിന്തകൾ നിന്ന് ഉയരുന്നപൊടി ആ ഇലകളിലെല്ലാം പറ്റിപ്പിടിച്ച് ചിലപ്പോ വഴിയോരങ്ങളുടെ രൂപം തന്നെ മാറിക്കാണും .
“എടീ നീ വല്ലതും പഠിച്ചോ ?ഇന്ന് എക്സാം ഉണ്ടെന്നല്ലേ പറഞ്ഞെ ?”
“അതിനായിട്ട് ഒന്നും പഠിച്ചിട്ടില്ല ഡാ.അറിയുന്നത് അങ്ങ് എഴുതിയാൽ പോരെ.?”
“നിനക്കതു പറയാം ,പക്ഷെ എനിക്ക്യത് പറയാൻ പറ്റില്ലല്ലോ?”
ലൈബ്രറി സയൻസ് കെട്ടിടം ഒരു ചെറു ചിരിയോടെ അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു .രാവിലെ സമയങ്ങളിൽ യൂനിവെർസിറ്റി കെട്ടിടങ്ങൾക്ക് ഒരു ചെറിയ നാണം ഉള്ളത് പോലെ രഞ്ജനക്ക്യ് .തോന്നാറുണ്ട് ,ഒരു കള്ള ചിരിയും .തോന്നലാവാം .എല്ലാം ഒരു തോന്നലാണല്ലോ ….
ഇളം വെയിൽ, ക്ലാസ് മുറിയിൽ വീണു കിടന്നിരുന്നു ,ഒരു ചെറിയ തണുപ്പുണ്ടായിരുന്നു ,എന്തിന്റെയോ ഒരു വിങ്ങലും .
രഞ്ജന കോളേജിൽ വന്നിരുന്നത് പഠിക്ക്യാനല്ല .വീട്ടിലിരുന്നാലും പഠിക്ക്യാം .പക്ഷെ ഇവിടെ കാറ്റിനു തലമുറകളുടെ പ്രണയത്തിന്റെയും ,വിരഹത്തിന്റെയും,സ്വപ്നങ്ങളുടെയും ,നിരാശകളുടെയും, ഗന്ധമുണ്ട് .മണ്ണിൽ ഒരു പാട് മൺ മറഞ്ഞ ആത്മാക്കളുടെ കാലടികൾ ഒളിഞ്ഞു കിടപ്പുണ്ട് .അവര് പോയ വഴികളും ,ഒഴുക്കിയ വിയർപ്പും ,അശിച്ച ചിന്തകളും ഒക്കെ പലപ്പോളും രണ്ജനയെ തേടി എത്താറുണ്ട് .കണ്ണടയ്ക്കുമ്പോ കേൾക്കുന്ന കാറ്റിന്റെ ഈരമ്പത്തിനപ്പുറത്ത് കഥകളുടെ വേലിയേറ്റം ഒരുങ്ങുന്നത് അവൾക്കു കേൾക്കാമായിരുന്നു .
അവൾ വീണ്ടും ശ്വാസം ഉള്ളോട്ട് എടുത്തു .ഒരു കാരണം കൂടിയുണ്ട് .പക്ഷെ ആ കാരണം വരാൻ വൈകിയിരുന്നു .ക്ഷമ എപ്പോളും അങ്ങനെയാണ് .ഒരഞ്ചു മിനിറ്റ് വൈകും .കയറി വരുമ്പോ ചെറുതായി കിതക്ക്യുന്നുണ്ടാകും .മുടി ഇടക്ക്യിടക്ക്യ്‌ ഒതുക്കി വക്ക്യും .ഹലോ കിറ്റി എന്നെഴുതിയ അവളുടെ ബാഗ് എപ്പോളും കയ്യിൽ ഉണ്ടാവും
രഞ്ജനയെ കാണുമ്പോ ഒരു കണ്ണടക്ക്യും ,ചിരിക്ക്യും ..
അവളിന്നും വൈകിയാണ് വന്നത് .ഓടിക്കേറി യത് കൊണ്ട് അവള് നന്നായി വിയർക്കുന്നുണ്ടായിരുന്നു .രഞ്ജനയുടെ അടുത്ത് ചിരിച്ചു കൊണ്ട് അവള് വന്നിരുന്നു .രഞ്ജന കണ്ണടച്ചു ,അവളുടെ ഗന്ധം .ലോകം ചുറ്റുന്നത്‌ നിന്നതായും അവരിലെക്ക്യു ഒതുങ്ങുന്നതായും രണ്ജനയ്ക്ക് തോന്നി .പ്രണയിക്കുമ്പോൾ അങ്ങനാണല്ലോ ,അല്ലെ?

(image courtesy-Erkin Demir)

Arjun

http://amitrajyoti.com

Arjun here.From Kottakkal, Kerala,India. I am interested in anything that is interesting and writing comes among the top of that list. I read,I write,I live.

View more posts from this author

Leave a Reply

Your email address will not be published. Required fields are marked *

3 × three =