ഭാഗം -1

കടൽ ഒരു പാലം പോലെയാണ് .നമ്മളും നമ്മുടെ ചിന്തകളും തമ്മിലുള്ള .
ആ കാറ്റിനും ശബ്ദത്തിനും ,മണത്തിനും എന്തൊക്കെയോ തുടങ്ങി വയ്ക്കാനുള്ള കഴിവുണ്ട് .,എന്തൊക്കെയോ അവസാനിപ്പിക്ക്യാനും .രഘു കാറ്റിനെ ഒന്ന് കൂടെ അകത്തോട്ടു വലിച്ചു .എല്ലാത്തി ന്റെയും തുടക്കം സായാന്ഹമാണ് എന്ന് അവനു തോന്നാറുണ്ട് .നിശബ്ദമായ സങ്കടങ്ങളെ മാറ്റി വച്ച് ,പ്രക്ഷുബ്ധമായ പകലിനെ മാറ്റി വച്ച് പകൽ വെളി ച്ചം ചെമ്പട്ട് ചുറ്റുന്ന സായാന്ഹം .
വിരാട് പുരുഷൻ ആദ്യമായി സൃഷ്ട്ടി എന്ന് ചിന്തിച്ചത് ഒരു വൈകുന്നെരമായിരിക്ക്യണം .ഭ്രൂ മധ്യത്തിലെ അസ്വസ്ഥത ആദ്യം തിരിച്ചറിഞ്ഞത് അപ്പോൾ ആവണം .ആ ഇരുളിനെ ആശ്ലേഷിച്ച് അതിൽ ആദ്യത്തെ ബീജം നിഷേപിയ്ക്കുമ്പോൾ എന്തായിരിക്ക്യാം അദ്ദേഹം ചിന്തിച്ചിരിയ്ക്കുക ?
കടൽ വീണ്ടും തിരയടിച്ചു ,രഘു വീണ്ടും ചിരിച്ചു .
അവന്റെ മൊബൈലിൽ “അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ” പാടി തുടങ്ങി .
പൊളി ഞ്ഞ കടൽ പാലത്തിനടുത്ത് ഒരാള് ഇമ വെട്ടാതെ കടലിനെ നോക്കി നില്ക്കുന്നത് രഘു കണ്ടു .
“പെണ്ണെ ,നിന്റെ സീൽക്കാരങ്ങളിൽ മറച്ചു വച്ച ഇരുളിൽ നിന്ന് ഒരു കുമ്പിൾ നീ എനിക്ക് തരിക .
ഞാനത് കണ്മഷി ആക്കി കൊള്ളാം ,കരളിലെ കല്മഷം മാറ്റിക്കൊള്ളാം .”
അവന്റെ ചത്ത സുഹൃത്ത് ജൂഡ് ക്സേവിയരിന്റെ ഡയറിയിലെ കവിത എന്തോ അവനു ഓർമ്മ വന്നു .
കോഴിക്കോട് കടപ്പുറം രഘുവിന് തന്റെ വെപ്പാട്ടിയെ പോലെയായിരുന്നു .മുടിയഴിച്ചിട്ട്,ചുണ്ടിൽ ചെഞ്ചായം പൂശി,അലസമായി പുടവ ചുറ്റിയ കറുത്ത പെണ്ണ് .അവളുടെ നഗ്നതയിൽ ഊഴ്ന്നു വീണു തിരിച്ചു വന്നാൽ കിട്ടുന്ന ഊർജ്ജം വേറൊന്നിൽ നിന്നും അവനിത് വരെ കിട്ടിയിട്ടില്ലായിരുന്നു .
ചക്രവാളം ചുവന്നു തുടങ്ങിയിരുന്നു ,ഒരു ചെറിയ വിഷാദം എന്ത് കൊണ്ടോ അവന്റെ മനസ്സിൽ നിറയാൻ തുടങ്ങിയിരുന്നു പക്ഷേ ആ വിഷാദത്തിലും ഒരു ചിരി കലർന്നിട്ടുണ്ടായിരുന്നു .
അവൻ വീണ്ടും നടന്നു.പട്ടം പറപ്പിയ്ക്കുന്ന കുട്ടികളെ കാണാമായിരുന്നു ,ആ കെട്ട് പൊട്ടിയ്ക്കാൻ ശ്രമിയ്ക്കുന്ന പട്ടങ്ങളെയും .നമ്മളെവിടെയാണ്‌ കെട്ടി ഇടപ്പെടുന്നത് ? നമ്മുടെ പട്ടത്തിന്റെ മറ്റേ അറ്റത്ത് ആരുടെ കൈകളാണ്?

നാലാം ക്ലാസിൽ അവൻ കൊടുത്ത ആദ്യത്തെ ചുംബനം എന്ത് കൊണ്ടോ അവനപ്പോ ഓർമ്മ വന്നു .അവളുടെ ചുണ്ടിന്റെ നനവ്‌ ഇപ്പോളും ഇവിടെ ബാക്കി കിടക്കുന്ന പോലെ.
നഗരം അഗ്നി പോലെ ജ്വലിക്കാൻ തുടങ്ങിയിരുന്നു ,മനുഷ്യച്ചാലുകൾ അനുസ്യൂതം കടലിൽ വന്നടിഞ്ഞു .വീണ്ടും കാറ്റടിച്ചു .
കാൻസറിനെ പേടിച്ചു നിർത്തിയ സിഗരറ്റുകൾ സമീപത്തെ പെട്ടിക്കടകളിൽ നിന്ന് രഘുവിനെ സാകൂതം നോക്കുന്നുണ്ടായിരുന്നു .അവർ തന്നെ കളിയാക്കി ചിരിയ്ക്കുന്ന പോലെ രഘുവിന് തോന്നി .
ഒരുപാട് സെൽഫി എടുക്കുന്ന ചെറുപ്പക്കാരെ കാണാമായിരുന്നു .പെറ്റ്രൊമാക്സിന്റെയും സ്ട്രീറ്റ് ലൈറ്റിന്റെയും പ്രകാശത്തിൽ അവരുടെ ചിരിക്കെന്തോ അസ്വാഭാവികത ഉള്ളത് പോലെ .തോന്നലാവാം .എല്ലാം ഒരു തോന്നലാണല്ലോ ….

Arjun

http://amitrajyoti.com

Arjun here.From Kottakkal, Kerala,India. I am interested in anything that is interesting and writing comes among the top of that list. I read,I write,I live.

View more posts from this author

Leave a Reply

Your email address will not be published. Required fields are marked *

eleven − four =