ഓരോ പുസ്തകവും ഓരോരുത്തർക്ക് ഓരോന്നാണല്ലോ ….ആദ്യമായി ഞാൻ വായിച്ച ഗോത്തിക്ക് റൊമാൻസ് ഡ്രാക്കുള ആണ് …
കുറച്ചൊന്നുമല്ല അതെന്നെ സ്വാധീനിച്ചത് .അതിലെ ഇരുളും, ചോരയും,,പ്രണയവും പ്രതികാരവും എല്ലാം ഞാൻ കൊറേ കാലം കൊണ്ട് നടന്നിട്ടുണ്ട് . അത്രത്തോളം എന്നെ സ്വാധീനിച്ച ഒരു പുസ്തകം വായിച്ചതു ഇപ്പോളാണ് .’ദ മൊങ്ക് ‘.മൊങ്ക് എന്നാൽ സന്യാസി എന്നർത്ഥം .ഒരു പാതിരിയുടെ പ്രണയവും വിരഹവും കാമവും കാത്തിരിപ്പും ഒക്കെയാണ് പ്രതിപാദ്യം .
ഇരുളിന് മാത്രം നല്കാൻ കഴിയുന്ന ചില പ്രകാശങ്ങൾ ഉണ്ട് .അതീ രചനയിൽ ആവോളം ഉണ്ട് താനും .
മഞ്ഞും ,തണുപ്പും,മെക്സിക്കൊയും ,അന്റൊനിയായും അംബ്രൊസിയായും ഒക്കെ ഒരുപാട് ചോരയും നീരും ഉള്ള കഥാ പാത്രങ്ങളാണ് ,അവർ ഒരുപാട് ചോര ചിന്തുകയും ചെയ്യുന്നുണ്ട് .വയലന്സിന്റെ വേദന കെട്ടിപ്പുണർന്ന ചില സുഖങ്ങളാണ് കൃതി വച്ച് നീട്ടുന്നത് .അഗ്നസ്സിന്റെ തടവറ രംഗങ്ങൾ ഞാൻ അടുത്ത് വായിച്ച പുസ്തകങ്ങളിൽ ഏറ്റം ഡിസ്റ്റർബിങ്ങ് ആണെന്ന് നിസംശയം പറയാം .
വയലൻസ് എഴുത്തിൽ വളരെ എക്സ്സൈറ്റിങ്ങ് ആയ ഒരു തന്തു ആണെന്നാണ് ഞാൻ ഇത് വരെ വായിച്ചതിൽ നിന്ന് മനസ്സിലായത് .
ഒരു റൊമാൻസ് ആണിത് ,പക്ഷെ ഒരു ഹിന്ദി പടം പ്രതീക്ഷിച്ചു ആരുംഈ ബുക്ക് വായിക്കണം എന്നില്ല .എന്തായാലും എന്റെ പേർസണൽ ഫെവരിറ്റുകളിൽ ഒന്നായി മാറിക്കഴിഞ്ഞു’ ദ മൊങ്ക്’