Category: ഇടം (മലയാളം നോവൽ )

ഇടം …5

കരയുന്ന പകലിനെ കണ്ടിട്ടുണ്ടോ? നേർത്ത തണുപ്പിൽ ,ഇളം ചെമ്പട്ട് പുതച്ച് ,മഞ്ഞിൽ കുളിച്ച് നില്ക്കുന്ന പകലിനെ.രാവിന്റെ മുരടനക്കങ്ങൾക്ക് കാതോർക്കുകയാണ് അവൾ .എന്നും എന്ന പോലെ .
ആ മഞ്ഞു മായുന്നതിനു മുൻപ് അവൻ വരുമായിരിക്ക്യും ,അവളിൽ ഉറങ്ങുമായിരിക്ക്യും ,അല്ലെ?
മല്ലികയുടെ ഫേസ് ബുക്ക്‌ പോസ്റ്റുകളിൽ നിന്ന് …..
മഞ്ഞ് സമയം തെറ്റി അപ്പോളും ഉണ്ടായിരുന്നു .ഓഫീസിലെക്ക്യുള്ള നടത്തം അതുകൊണ്ടിന്നു കുഴപ്പമില്ലായിരുന്നു .ഭൂമിയെ ഒരു തീച്ചൂള ആക്കാൻ മനുഷ്യൻ കാണിച്ച വെമ്പൽ എത്ര വലുതാണ്‌ .നമ്മുടെ കടക്ക്യു നമ്മള് തന്നെ വെട്ടി നമ്മള് തന്നെ കരയുന്ന വിരോധാഭാസം .മനുഷ്യൻ കുറച്ചു കൂടെ മൃഗമായിരുന്നെങ്കിൽ നന്നായേനെ .സംഭോഗിച്ചു,സന്തോഷിച്ചു,സന്താപിച്ചു,ഉണ്ട് ,ഉറങ്ങി ,പ്രക്രുതിയിലെക്ക്യു തന്നെ മടങ്ങി .
“എവടെ നോക്കിയാണ് ചങ്ങായി നടക്കണേ?” ഒരു വഴിപോക്കൻ രഘുവിനോട് ചോദിച്ചു .
രഘു ചിരിച്ചു വീണ്ടും നടന്നു .
ബാങ്കിംഗ് രഘുവിന് താല്പ്പര്യമില്ലാത്ത വിഷയമാണ് .പക്ഷേ അമ്മ പറഞ്ഞ പോലെ “കാൽപ്പനികതകൾ കൊണ്ട് കഞ്ഞി കുടിക്ക്യാൻ പറ്റില്ലല്ലോ ?” പ്രണയത്തിന് അപ്പുറത്താണ് വിശപ്പ്‌,ഇനി അത് തിരിച്ചാണോ ? (more…)

ഇടം -ഭാഗം 4

Erkin-Demir-02

ബസ്‌ പ്രകാശം പരത്തുന്ന വണ്ടിയാണെന്ന് (more…)

ഇടം-ഭാഗം 3

'ഒടുക്കത്തിലെ തുടക്കങ്ങൾ '-ജൂഡ് ക്സെവിയറിന്റെ അപ്രകാശിത ഫോട്ടോ ജേർണലിൽ നിന്ന് .

‘ഒടുക്കത്തിലെ തുടക്കങ്ങൾ ‘-ജൂഡ് ക്സെവിയറിന്റെ അപ്രകാശിത ഫോട്ടോ ജേർണലിൽ നിന്ന് .

” നീ വരച്ചു വച്ച ചിത്രങ്ങളിലെ (more…)

ഇടം-ഭാഗം 2

DSC02449

ജനാലയിലൂടെ വെളിച്ചം മെല്ലെ അരിച്ചു (more…)

ഭാഗം -1

കടൽ ഒരു പാലം പോലെയാണ് .നമ്മളും നമ്മുടെ (more…)