ഒരു വല്ലാത്ത പാടം

Dulquer Salman Kammatti Paadam Movie First Look

ഞാൻ ഫ്രാങ്ക് മില്ലറുടെ ‘സിൻ സിറ്റി ‘ കാണുന്നത് വളരെ പണ്ടാണ് .പിന്നീട് പലവട്ടം കണ്ടിട്ടുണ്ടെങ്കിലും അതാദ്യം കണ്ടപ്പോൾ ഉണ്ടായ ആ ഫീൽ നിർവചിക്കാൻ കഴിയാത്തതാണ് .സിൻ സിറ്റി വളരെ മാജിക്കൽ റിയലിസം നിറഞ്ഞ ഒരു നോയർ ആയിരുന്നു .എന്നാൽ വളരെ റിയലിസ്റ്റിക് ആയ നോയർ ആണ് കമ്മട്ടിപ്പാടം .ചോര തെറിച്ച ചിന്തകളും,മഞ്ഞച്ച പല്ലകളും,കറുത്ത പെണ്ണുങ്ങളും ,കരി പുരണ്ട ജീവിതങ്ങളും .
സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞച്ച പ്രകാശത്തിൽ വീഴുന്ന വികാരങ്ങളും വിചാരങ്ങളും കൂട്ടി വച്ച് ഒരു ഒന്നൊന്നര സിനിമ രാജീവ്‌ രവി ഇവിടെ ഉണ്ടാക്കിയിട്ടുണ്ട് .
മുഖത്ത് കലകൾ നിറഞ്ഞ ഈ ഡയറക്ടർക്ക് വന്യമായ ഒരു ഭംഗിയുണ്ട് ,അത് അദ്ദേഹത്തിന്റെ സിനിമയ്ക്കുമുണ്ട് .
ബാലേട്ടനും ,ഗംഗയുമൊക്കെ വാഴുന്ന ആ ഇടം വളരെ അസ്വസ്ഥമാണ് ,പങ്കിലമാണ്,ചളി നിറഞ്ഞതാണ്‌,ചതി പടർന്നതാണ് പക്ഷെ അത് വള രെ സത്യമാണ് .വളരെ വളരെ സത്യമാണ് .
നല്ല ക്വാളിറ്റി സിനിമ .കാണുക .

Arjun

http://amitrajyoti.com

Arjun here.From Kottakkal, Kerala,India. I am interested in anything that is interesting and writing comes among the top of that list. I read,I write,I live.

View more posts from this author

Leave a Reply

Your email address will not be published. Required fields are marked *

four × 5 =