തകർത്തു !

Suriya-24-First-Look-Poster-1

ആസ്വാദനം ഒരു കലയാണത്രേ .…ഒരു കലാസൃഷ്ട്ടിയിൽ ഒളിപ്പിച്ചു വച്ച ഊർജം നമ്മളിലേക്ക് പ്രവഹിക്കുമ്പോൾ ആണത്രേ അത് സംഭവിക്കുന്നത്‌ ,പറഞ്ഞു വന്നത് ഒരു സിനിമയെ കുറിച്ചാണ് .ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ടും ,എനാൽ ബോറാകാൻ വളരെ എളുപ്പവും ആയ ഒരു സാധനമാണല്ലോ അത് .

സൂര്യയുടെ 24 എന്ന സിനിമ പ്രത്യേകിച്ചു പ്രതീക്ഷകൾ ഒന്നും ഇല്ലാതെയാണ് കണ്ടത് .ട്രെയിലർ കണ്ടു ഒരു സിനിമയെക്കുറിച്ച് നിശ്ചയിക്കാൻ പറ്റില്ല എന്ന് പലവട്ടമായി ഞാൻ മനസ്സിലാക്കിയതാണ് .പക്ഷെ ട്രൈലരിനെക്കാൾ നല്ല സിനിമ തന്നു ഇവിടെ നല്ല രീതിയിൽ അവര് പറ്റിച്ചു ! ഒറ്റ വാക്കിൽ പറഞ്ഞാൽ ആർമാദ് പടം .
കുറച്ചെങ്കിലും ഇനിയെന്ത് എന്ന് നമ്മൾ സ്വയം ചോദിച്ച് ,ശ്വാസം അടക്കി കാണുന്നത് നല്ലതല്ലേ ? മസാലയും സയന്സ് ഫിക്ഷനും ഇന്ത്യയിൽ മാത്രം കണ്ടു വരുന്ന ഒരു കോമ്പിനേഷൻ ആണ് .അത് വർക്ക് ഔട്ടായാൽ ഡബിൾ മജയും ആണ് .
നല്ല ബുദ്ധിയുള്ള പടം .തീർച്ചയായും കാണുക .പൈസ മുതലാകും .

(ഒരു ഫ്രീ അഡ്വൈസ് .ഈ പടം അധികമാർക്കും ഇഷ്ടമായില്ല പോലും ,അനിയൻ പറഞ്ഞതാണേ.ഒരു പടത്തെ കുറിച്ച് ഒരു പാട് പേര് മോശം പറയുന്നെങ്കിൽ ധൈര്യമായി കണ്ടെക്കണം .ചിലപ്പോ നിങ്ങള് തേഞ്ഞേക്കാം ,പക്ഷെ കൂടുതലും നേരെ തിരിച്ചായിരിക്കും സംഭവിക്കുക ,ഏത് ?)

Arjun

http://amitrajyoti.com

Arjun here.From Kottakkal, Kerala,India. I am interested in anything that is interesting and writing comes among the top of that list. I read,I write,I live.

View more posts from this author

Leave a Reply

Your email address will not be published. Required fields are marked *

thirteen + 11 =