ലീല

Leela-Malayalam-Movie-Posters-Stills-Photos-Biju-Menon-CinemaDaddy-9

കഥകൾ പലപ്പോളും തടവറകൾ പോലെയാണ് ,കട്ടപിടിച്ച ഇരുട്ടും ,കഥാപാത്രങ്ങളുടെ വിയർപ്പും ,ചിന്തകളുടെ ഈർപ്പവും ,ചിതകളുടെ ചൂടും ,മൌനമായ ചില കാൽപ്പെരുമാറ്റങ്ങളും .
അത്തരമൊരു സുഖമുള്ള തടവറ അടുത്ത കാലത്ത് മലയാളത്തിൽ ഞാൻ കണ്ടത് വേണുവിന്റെ ‘മുന്നറിയിപ്പിലാ’ണ് .അതിനു ശേഷം ഇപ്പോൾ ‘ലീല’യിലും . ഉണ്ണി ആർ കന്ജാവ് ആണെന്നാണ് ഞാൻ സ്വതവേ മനസ്സിലാക്കിയത് .എന്തായാലും വലിക്കുന്നത് കുറച്ചൂടെ നന്നായി വലിക്കുക .
കുട്ടിയപ്പന്റെ ചിരിയും ,പല്ലുന്തിയ മാലാഖയുടെ തൂവലും ഞാൻ അടുത്ത കാലത്ത് കണ്ട ഏറ്റം നല്ല ബിംബങ്ങളിൽ ഒന്നാണ് .തിരകൾ പോലെ മാറി മാറി വരുന്ന പെണ്ണുങ്ങളും ,കടൽ പോലെ ആഴമുള്ള ഒരു കുട്ടിയപ്പനും.

കഥയില്ലാത്ത കഥകളാണ് ജീവിതങ്ങൾ ,അതിനു ക്ലൈമാക്സ് പോയിട്ട് ഒരു ഇന്റർവൽ പോലും നമക്ക് ചിലപ്പോൾ ഡിഫൈൻ ചെയ്യാൻ കഴിയില്ല ,ഡിഫൈൻ ചെയ്യാൻ പാടില്ലല്ലോ അതല്ലേ അതിന്റെ ശരി .?
രതി പലപ്പോളും രാക്കോഴി മലയാളിക്ക് പൊതു സദസ്സിൽ ഇഷ്ടമില്ലാത്ത വിഷയമാണ് .ഉടലിൽ ഉറങ്ങി കിടക്കുന്ന ചിന്തയുടെ കണങ്ങൾ അതി രസകരമായി രഞ്ജിത്ത് വരച്ചു കാട്ടുന്നുണ്ട് .ഒരിക്കലും താങ്കള് മറ്റുള്ളവർക്ക് വേണ്ടി സിനിമ പിടിക്കരുത് .കല അന്നും ഇന്നും എന്നും പേർസണൽ ആണ് .
ഒരു തരം സ്വയം ഭോഗം .ആ രതി മൂർഛ മറ്റുള്ളവരിലേക്ക് പടർന്നാൽ അത് വളരെ നന്ന് .
ലീല കണ്ടു ഉറങ്ങിയ ഒരുപാട് പേരെ എനിക്കറിയാം .സങ്കടത്തോടെ പറയട്ടെ ,നിങ്ങൾ ഖസാക്ക് വായിക്കണം ,ഉറൂബിനെ വായിക്കണം ,മാർഖ്വിസ്സിനെ വായിക്കണം,ഇടയ്ക്കു കണ്ണാടിയിൽ നോക്കി തന്റെ രൂപത്തിന് അപ്പുറത്ത് എന്തുണ്ടെന്ന് വായിക്കണം ,

കാരണം ജീവിതം ആസ്വദിക്കാനുള്ളതാണ് ,ആസ്വാദനം കലയാണ്‌ ,കല, തല പ്രവർത്തിച്ചാൽ മാത്രം കിട്ടുന്ന ഒരു സാധനമാണ് .ഇടക്കൊക്കെ അത് പ്രവർത്തി പ്പിക്കുക .ഒരു പല്ലുന്തിയ മാലാഖ നമുക്ക് എല്ലാവർക്കും റിസർവിൽ  ഉണ്ടല്ലോ …

Disclaimer-

ഞാനോ ,അതുമല്ലെങ്കിൽ, ഒരു സുഹൃത്തോ ,ഒരു പരിചയക്കാരനോ അല്ലെങ്കിൽ ഒരു കുടുംബക്കാരനോ പറഞ്ഞത് കൊണ്ടോ പറയാത്തത് കൊണ്ടോ ഒരു സിനിമയും ദയവായി നിങ്ങൾ കാണുകയോ കാണാതിരിക്ക്യുകയോ ചെയ്യരുത് .കല ഓരോരുത്തർക്കും ഓരോന്ന് ആണല്ലോ ! നമ്മൾ എന്ത് ആസ്സ്വദിക്ക്യണം എന്ന് നമ്മൾ തന്നെ തീരുമാനിക്ക്യുന്നതല്ലേ അതിന്റെ ഒരു ശരി ?

Arjun

http://amitrajyoti.com

Arjun here.From Kottakkal, Kerala,India. I am interested in anything that is interesting and writing comes among the top of that list. I read,I write,I live.

View more posts from this author

Leave a Reply

Your email address will not be published. Required fields are marked *

1 × 3 =