കൊള്ളാം കേട്ടോ ….

Hello-Namasthe1

 

വളരെ മുൻ ധാരണകളോടെ ആണ് ഞാനീ സിനിമയെ സമീപിച്ചത് .പക്ഷെ പ്രതീക്ഷകൾക്കപ്പുറത്തു ഒരു നല്ല സമയംകൊല്ലി ആവാൻ ഈ സിനിമയ്ക്ക് പറ്റുന്നുണ്ട് എന്നുള്ളതാണ് സത്യം .
സ്വതേ ഒരു മെസ്സേജ് പറയാൻ ശ്രമിയ്ക്കുന്ന സിനിമകൾ ബോർ ആവാറാണ് പതിവ് .പക്ഷെ ഇവിടെ അത് സംഭവിയ്ക്കുന്നില്ല .നർമം നന്നായി വർക്ക് ഔട്ട് ആവുന്നത് കൊണ്ട് നല്ല രസായിട്ടങ്ങനെ കണ്ടിരിയ്ക്കാം .
ഏറ്റവും സ്ക്കോർ ചെയ്യുന്നത് തീർച്ചയായും സൗബിൻ ശാഹിരാണ് .അദ്യത്തിന്റെ ഒരു വലിയ ഫാൻ ആയി ഞാൻ മാറിയിരിയ്ക്കുന്നു എന്ന് ഇതിനാൽ അറിയിച്ചു കൊള്ളട്ടെ .ചില വലിയ കാര്യങ്ങൾ പറയുന്ന ഒരു കൊച്ചു സിനിമ .കൊള്ളാം .

Disclaimer-

ഞാനോ ,അതുമല്ലെങ്കിൽ, ഒരു സുഹൃത്തോ ,ഒരു പരിചയക്കാരനോ അല്ലെങ്കിൽ ഒരു കുടുംബക്കാരനോ പറഞ്ഞത് കൊണ്ടോ പറയാത്തത് കൊണ്ടോ ഒരു സിനിമയും ദയവായി നിങ്ങൾ കാണുകയോ കാണാതിരിക്ക്യുകയോ ചെയ്യരുത് .കല ഓരോരുത്തർക്കും ഓരോന്ന് ആണല്ലോ ! നമ്മൾ എന്ത് ആസ്സ്വദിക്ക്യണം എന്ന് നമ്മൾ തന്നെ തീരുമാനിക്ക്യുന്നതല്ലേ അതിന്റെ ഒരു ശരി ?

Arjun

http://amitrajyoti.com

Arjun here.From Kottakkal, Kerala,India. I am interested in anything that is interesting and writing comes among the top of that list. I read,I write,I live.

View more posts from this author

Leave a Reply

Your email address will not be published. Required fields are marked *

20 − thirteen =