ഭ്രാന്ത്

രക്തം വാർന്ന ചിന്തകളെ വാരിയെടുത്ത് ഞാൻ ദൂരേക്ക് ഓടി
പാദങ്ങൾ അഗ്നി ആവാഹിച്ച നിലങ്ങളിൽ തട്ടി ചുവന്നു
കഴുകന്മാരുടെ ആക്രോശം ദൂരെ കേൾക്കാമായിരുന്നു
കനിവിന്റെ ഉറവ വറ്റി കിടക്കുന്നത് എനിക്ക്യു കാണാമായിരുന്നു
തണലുകൾ ഇല്ലായിരുന്നു ,ഒഴിഞ്ഞ കുറെ മണൽ തിട്ടകൾ മാത്രം
തട്ട് തട്ടായി അടക്കി വെച്ച വെറുപ്പ്‌ ഞാൻ തട്ടിമറിച്ചു
മറവിയുടെ പാദസരങ്ങൾ എടുത്തെന്റെ കാലിൽ അണിഞ്ഞു
അപ്പോളും രക്തം ഒലിച്ചു കൊണ്ടേ ഇരുന്നു ,നീ കരഞ്ഞു കൊണ്ടേ ഇരുന്നു
ഒരു കര പറ്റാൻ ആദ്യം കടൽ വേണ്ടേ ?
എനിക്ക്യു ബാക്കിയായത് കുറെ കടംകഥകൾ മാത്രം ….

Arjun

http://amitrajyoti.com

Arjun here.From Kottakkal, Kerala,India. I am interested in anything that is interesting and writing comes among the top of that list. I read,I write,I live.

View more posts from this author

Leave a Reply

Your email address will not be published. Required fields are marked *

10 − three =