ഒരു ഓംകാരേശ്വർ യാത്ര

P_20160424_115224

ശിവം എന്നാൽ മംഗളം എന്നും ,മുക്തിയെന്നും,നന്മയെന്നുമൊക്കെ പറഞ്ഞു തന്നത് അച്ഛനാണ് .പിന്നെ പിന്നെ ശക്തി എന്തെന്നായി,പ്രപഞ്ചമെന്തെന്നായി ,ശാസ്ത്രമെന്തെന്നായി ,വിശ്വാസം എന്തെന്നായി,അവിശ്വാസം എന്തെന്നായി,സമയം എന്തെന്നായി? സമയമില്ലായ്മ എന്തെന്നായി .
ശൈവം എന്ന കട്ട പിടിച്ച ഇരുട്ടിന്റെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന പ്രകാശത്തിന്റെ ഒരു കടുക് മണി പോലും ഞാനിപ്പോളും കണ്ടിട്ടില്ല .പ്രക്ഷേ ആ പ്രകാശത്തിന്റെ ലാഞ്ചനകൾ കണ്ടു തുടങ്ങി .എഴുത്തിലൂടെ.
പാഞ്ഞ് ,പറന്നു,എവിടെ നിന്നാണെന്ന് അറിയാൻ കഴിയാത്ത വാക്കുകളുടെ കുത്തൊഴുക്കിലൂടെ .
നമ്മൾ ഒരു കാലത്തും ഓടി ചെന്നെത്താൻ കഴിയാത്തത്ര ദൂരം വിജ്ഞ്ജ്യാനത്തിനുണ്ട് എന്ന് അറിയുമ്പോൾ ഒരു സന്തോഷം .
അപ്പൊ പറഞ്ഞു വന്നതു അതൊന്നുമല്ല .12 ജ്യോതിർലിംഗങ്ങളിൽ ഒന്ന് എന്ന ഘ്യാതി കേട്ട ഓംകാരേശ്വർ കാണാൻ ഈയിടെ തരായി . സഹധർമിണിയുടെ (അമ്മിണി അല്ല ) ഭക്തിയും എന്റെ യാത്രാ ഭ്രാന്തും കൊണ്ട് മാത്രമാണ് ഈ നട്ടപ്പൊരി വെയിലത്തും ഞങ്ങൾ ശിവനെ കാണാൻ പോയത് .
ശിവനെ കാണാൻ എന്തിനാണ് ഹേ ബുദ്ധിമുട്ടി അങ്ങോട്ട്‌ പോകുന്നെ ?എന്ന് ഞാൻ സ്വയം ചോദിക്ക്യാതെ അല്ല ,പക്ഷെ ഒരു യാത്ര, യാത്രയാണല്ലോ .
ആസ്വദിച്ചാൽ ഇത്രത്തോളം കിക്ക് തരുന്ന അധികം കാര്യങ്ങളൊന്നും ഈ ലോകത്തിലില്ല എന്നാണ് എന്റെ ഒരു ഇത് .
അപ്പൊ യാത്ര.ബസ്സിൽ ആയിരുന്നു .ഇന്ധോറിൽ നിന്ന് 80 രൂപയാണ് കടത്തു കൂലി.വരൾച്ച ഉമ്മ വച്ച കുന്നിന് ചെരിവകൾക്ക് ഇടയിലൂടെ ചാടി തുള്ളി രണ്ടര മണിക്കൂർ സുഖയാത്ര .വെള്ളമൊന്നും ഇല്ല കേട്ടോ .കക്കൂസിൽ പോവുന്നെനൊക്കെ വെള്ളം ചിലവാക്കിയാൽ ചിലപ്പോ അവര് തല്ലിക്കൊല്ലും
ഖാണ്ട് വാ .എന്നാണ് ഈ ജില്ലയുടെ പേര് .നല്ല ദരിദ്രം പിടിച്ച സ്ഥലം .ഈ അമ്പലം ഉള്ളതുകൊണ്ടാണ് ഇവര് കഞ്ഞി കുടിച്ചു പോകുന്നത് എന്ന് ചുരുക്കം.നമ്മടെ പഴേ ഖാണ്ഡവ വനം ആണ് സെറ്റപ്പ് .എന്തായാലും ഇപ്പൊ കാട് കെടന്നിടത്തു പൂട പോലും കാണുന്നില്ല .നമുക്ക് അഭിമാനിക്ക്യാം.
വൈഫിന്റെ തന്ത്രപരമായ ഇടപെടൽ കാരണം ഞങ്ങൾ ഒരു കുട എടുത്തിരുന്നു .അതുകൊണ്ട് ചത്തില്ല.എന്തായാലും കുട ചൂടി ഒരു കിലോമീറ്ററോളം ഞങ്ങൾ ബസ്സ്‌ സ്ടാന്ടിൽ നിന്ന് നടന്നു .5 രൂപ സവാരി ഉണ്ട് കേട്ടോ ,പക്ഷെ ആ സമയം വണ്ടി കിട്ടിയില്ല അതാ .
നമ്മടെ ഇന്ദിരാഗാന്ധി ചേച്ചി തുടങ്ങി വച്ച ഇന്ദിരാസാഗർ ഡാം പ്രോജെക്ടിൽ പെടുന്ന മൂന്ന് സ്ഥലങ്ങളിൽ ഒന്നാണ് ഓംകാരേശ്വർ,അതുകൊണ്ട് അവടെ വെള്ളമുണ്ടെന്നു ചുരുക്കം .ഈ അമ്പലത്തിന്റെ തൊട്ടടുത്ത്‌ തന്നെ ഡാം ഉണ്ട് .ഇപ്പത്തെ രീതിയിൽ പറഞ്ഞാൽ ‘പോവ്ളിച്ചു ബ്രോ ‘
അമ്പലത്തിൽ കേറുന്നതിനു മുൻപ് ഭക്തിക്ക്യു കോട്ടം തട്ടാതിരിക്ക്യാൻ ഒരു പ്ലേറ്റ് പോഹ ജിലേബിയും ,ഒരു കചോരിയും കഴിച്ചു കേട്ടോ .കടയുടെ ഉടമ ,കടക്ക്യുള്ളിൽ,ഞങ്ങളുടെ തൊട്ടപ്പുറത്ത് ഇരുന്നു, കുളിച്ചു എന്നതൊഴിച്ചാൽ മറ്റു വിശേഷങ്ങൾ ഒന്നും ഉണ്ടായില്ല.തിന്നു ബിസി ആയി ഇരുന്നത് കൊണ്ട് ആ കുളി സീൻ പകർത്താനുള്ള ഭാഗ്യം എനിക്ക്യു കിട്ടിയില്ല .മാപ്പ് തരു പ്ലീസ്.
പാലം ഉണ്ട് അമ്പലത്തിലോട്ടു പോകാൻ.
നല്ല പരവതാനിയും,തുണിയുടെ റൂഫും ഒക്കെ വച്ച് ഭംഗിയാക്കി വച്ചിരുന്നു .കുറച്ചു മാറി ഉജ്ജൈനിൽ കുംഭ മേളയാണേ.അതിന്റെ ആലവാരങ്ങളാണ് ഇതൊക്കെ .

P_20160424_110839

പാലത്തിൽ നിന്നുള്ള കാഴ്ച്ച

പാലത്തിൽ നിന്നുള്ള കാഴ്ച്ച

മറുവശം

മറുവശം

നർമദയിൽ കാറ്റു വീശുമ്പോൾ

നർമദയിൽ കാറ്റു വീശുമ്പോൾ

ചെറിയ അമ്പലം ആണ് കേട്ടോ.ഒരു ഹൈ ഫൈ ക്യൂ ഒക്കെ കടന്നു അകത്തു ചെന്നപ്പോ അവടെ നെറച്ച് ഫാനും ലൈറ്റും .നമ്മുടെ സംസ്കാരത്തിന്റെ ഉത്തുന്ഗമായ ശ്രിന്ഗങ്ങളെ തൊടാനൊന്നും പറ്റിയില്ല.ചുമ്മാ കൊറേ തെരക്കി,കൊറേ പേര് ‘ബൊൽ ഭം ‘വിളിച്ചു .

'ദ' കാത്തിരിപ്പ്‌

‘ദ’ കാത്തിരിപ്പ്‌

സംസ്കാരം കൊണ്ട് ചൂട് മാറില്ലല്ലോ

സംസ്കാരം കൊണ്ട് ചൂട് മാറില്ലല്ലോ

പാവം ശിവനെ ഒരു കൂട്ടിലാക്കി വച്ചിരുന്നു .ഒരു ഖടാ ഖടിയൻ പോലീസൻ അവടെ നിന്ന് ആള്ക്കാരെ തള്ളി നീക്കി കൊണ്ടിരുന്നു .എന്നെ പിന്നെ തള്ളണ്ടി വന്നില്ല .

 

അമ്പലത്തിന്റെ നേരെ മുകളിൽ 'മുഗൾ' ഛായയുള്ള കൊട്ടാരം ...

അമ്പലത്തിന്റെ നേരെ മുകളിൽ ‘മുഗൾ’ ഛായയുള്ള കൊട്ടാരം …

പുറത്തിറങ്ങിയപ്പോൾ എല്ലാ വലിയ അമ്പലങ്ങളിൽ പോയാലും എന്നെ ബാധിക്കാറുള്ള ശൂന്യത ഇവിടെയും ബാധിച്ചു .

ഫോട്ടോ മാത്രേ ഉള്ളു ...ഫിലോസഫി പറഞ്ഞു ഞാൻ അവളെ പിന്തിരിപ്പിച്ചു

ഫോട്ടോ മാത്രേ ഉള്ളു …ഫിലോസഫി പറഞ്ഞു ഞാൻ അവളെ പിന്തിരിപ്പിച്ചു                 

ആരുടെയൊക്കെയോ പ്രാർത്ഥനകളുടെ ബാക്കി പത്രങ്ങൾ

ആരുടെയൊക്കെയോ പ്രാർത്ഥനകളുടെ ബാക്കി പത്രങ്ങൾ

ഒരു കാഷായ വസ്ത്ര ധാരി അവിടെ ഇരുന്നു ഇതെല്ലാം നോക്കി കാണുന്നുണ്ടായിരുന്നു .

മൗനി

മൗനി

കുറച്ചു നേരം അവിടത്തെ ഖാട്ടിൽ (കടവ് ,അതിനാണ് )തേരാപാര നടന്നു.ഒരു പാവം സാമിയുടെ കുളി സീൻ കണ്ടു .

അവിടെ കച്ചോടം ഒക്കെ ഉണ്ട് കേട്ടോ.എല്ലാം അതാണല്ലോ

അവിടെ കച്ചോടം ഒക്കെ ഉണ്ട് കേട്ടോ.എല്ലാം അതാണല്ലോ

കുളിക്ക്യുന്ന സാമിയുടെ പിറകിൽ നിന്ന് അതി സാഹസികമായി പിടിച്ചതാ.ഇപ്പ്രാവശ്യത്തെ പുലിറ്റ്സർ എനിക്ക്യു തന്നെ .

കുളിക്ക്യുന്ന സാമിയുടെ പിറകിൽ നിന്ന് അതി സാഹസികമായി പിടിച്ചതാ.ഇപ്പ്രാവശ്യത്തെ പുലിറ്റ്സർ എനിക്ക്യു തന്നെ .

ഇത് പൊളിക്ക്യും !

ഇത് പൊളിക്ക്യും !

അന്ട്രോയിഡ് ഭക്തന്മാരോടൊപ്പം ഞങ്ങളും സെൽഫി എടുത്തു .തിരിച്ചു നടക്കുമ്പോ വഴി വക്കിൽ പിച്ചയെടുക്കുന്നവരെ കണ്ടു .പിച്ചപ്പാത്രം ഏതാണ്ട് ശൂന്യമായിരുന്നു .ഞാൻ ആ അമ്പലത്തിലെ തിരക്കിലെക്ക്യു നോക്കി .ഇവര് ഇവിടെ ഇരുന്നു ഭിക്ഷ തേടുന്നു ,നമ്മൾ അവിടെ തൊഴുതു ഭിക്ഷ തേടുന്നു .വലിയ വ്യത്യാസം ഒന്നും ഇല്ല, അല്ലെ?

Arjun

http://amitrajyoti.com

Arjun here.From Kottakkal, Kerala,India. I am interested in anything that is interesting and writing comes among the top of that list. I read,I write,I live.

View more posts from this author
4 thoughts on “ഒരു ഓംകാരേശ്വർ യാത്ര
 1. Sunilkumar RC

  ഓംകാരേശ്വരിന്റെ പൂർണ്ണത എന്നത് ആ സ്ഥലവുമായി ബന്ധപ്പെട്ടെ ഐതീഹ്യവും ചരിത്രവും കൂടി പ്രതിബാധിക്കുമ്പോഴാണ് എന്ന് എനിക്കു തോന്നുന്നു… അത് ഇതിൽ ചേർക്കാൻ ഡോക്ടർ വിട്ടു പോയിട്ടുണ്ട്…. ഞാൻ ദർശനം നടത്തിയ സമയത്ത് അവിടെത്തെ ഒരു പുജാരിയോട് അത്
  ചോ ദിച്ച് മനസിലാക്കുക ഉണ്ടായി….. തീർത്തും അവേശകരമായിരുന്നു..അടുത്ത വിവരണത്തിൽ അത് കൂടെ പ്രതീക്ഷിക്കുന്നു….

   
  Reply

Leave a Reply

Your email address will not be published. Required fields are marked *

5 × one =