ഒരു തയ്യൂർ യാത്ര

kk

പ്രകൃതിയും നമ്മളും തമ്മിലെന്തു ?പ്രകൃതിയിൽ നമ്മൾ ഉണ്ട് .നമ്മളിൽ പ്രകൃതിയുണ്ട്‌.നിശബ്ദമായി നമ്മളിൽ കൊടുങ്കാറ്റുകൾ ഉണരുന്നുണ്ട്.,അടിക്ക്യുന്നുണ്ട്.ഒടുന്ഗുന്നുണ്ട് .
കാറ്റ് എന്നോട് ചിരിച്ചു ഞാൻ കാറ്റിനോടും.എന്റെ പ്രണയിനിയുടെ ,ഭാര്യയുടെ,സുഹൃത്തിന്റെ വീടാണ് തയ്യൂര് .

വീട്.എത്ര സുന്ദരമായ ഒരു ശബ്ദമാണത് .ഒരു പാട് സന്തൊഷമുന്ടതിൽ .ഒരു കുമ്പിൾ കണ്ണീരും .

പണ്ട് കർണ്ണാടകത്തിൽ നിന്ന് ഞാൻ ലീവിന് വീട്ടീൽ വരുമ്പോ .വൈകുന്നെരമാവും ബസ്സ്‌ കേരളത്തില് കടക്കുക .അപ്പോഴെക്ക്യും .വീടുകളിൽ വെളിച്ചങ്ങൾ തെളിഞ്ഞിട്ടുണ്ടാവും.ചിലര് ഉമ്മറത്ത്‌ വന്നിരിക്ക്യുന്നുണ്ടാവും.ചില വീടുകളിൽ പ്രകാശം മാത്രം ഒരു അറിയിപ്പ് പോലെ ഉണ്ടാവും .വൈകുന്നേരത്തിന്റെ ഒരു കാറ്റുണ്ടാവും .ബസ്സില് ഒളിപ്പിച്ചു വച്ച ഇരുട്ടിന്റെ ശബ്ദം ഉണ്ടാവും.എന്റെ മുഖത്ത് ഒരു ചിരി ഉണ്ടാവും .
അകാരണമായി ചിരിക്ക്യുന്നവർ ജീവിതത്തെ സ്നേഹിക്ക്യുന്നവരാണ് .
ഞാൻ വീണ്ടും ചിരിച്ചു .

പ്രകാശം   തയ്യുരിന്റെ ഇടവഴികളിൽ കുന്നുകൂടി കിടക്കുന്നുണ്ടായിരുന്നു .ഞാനും പൈന്ജനും ആ പ്രകാശത്തെ കൈയ്യിൽ എടുത്ത് ഉമ്മ വച്ചു .

DSC02058

ഒരു വലിയ ആൽ മരം കാണാമായിരുന്നു .അതിനപ്പുറത്ത് ചിത്രം വരച്ചിട്ട പോലെ പാടവും .

12541161_944064762337338_1710009633242956840_n

വേഷ്ടിയും മുണ്ടും ഉടുത്ത ഒരു വൃദ്ധ ആൽ മരത്തിനടുത്തുള്ള കൊച്ചു കാവിൽ വിളക്ക് തെളിയിച്ചു .ഏതോ പഴംപാട്ടിൽ നിന്നിറങ്ങി വന്ന ദേവതയെ പോയെ അവരെ എനിക്ക്യു കാണായി .ഞങ്ങൾ പാടത്തേയ്ക്ക് നടന്നു .

12631343_944070489003432_7277742299306052478_n
പ്രകൃതി പ്രണയം പോലെയാണ് .കാറ്റിൽ അവളുടെ സീല്കാരങ്ങളുണ്ട് ,വെയിലിൽ അവളുടെ ചുംബനങ്ങളുo ,മഴയിൽ അവളുടെ നനവുണ്ട്,ഈ മണ്ണിനു അവളുടെ ഗന്ധവും .ഉന്മത്തൻ ആവുംബോഴാണ് നമ്മൾ ഉണരുന്നത് .

DSC02132

ഞാൻ വീണ്ടും കണ്ണുകളടച്ചു കാറ്റിനെ എന്നിലെക്ക്യു സ്വീകരിച്ചു .
നരിമടയിലെക്ക്യാണ് ഇന്ന് ആദ്യത്തെ യാത്ര .കുന്നം കുളത്തു നിന്ന് 5 കിലോമീറ്റർ മാറി ഒരു മലമുകളിൽ ആണ് സ്ഥലം.

ബൈക്ക് യാത്രകൾ എപ്പോഴും വളരെ വ്യക്തി പരമാണ്.ബൈക്ക് നമ്മുടെ ശരീരത്തിന്റെ ഒരു തുടർച്ച പോലെ തോന്നിക്ക്യും.വെയിലും , മഴയും,കാറ്റും നമ്മളെ കുറച്ചു കൂടെ അടുത്ത് വന്നു കാണും.നമ്മള് അവരോടു സംസാരിക്ക്യും ., ചിരിക്ക്യും .
പൈന്ജന്റെ പിറകിൽ ഞാൻ ഇരുന്നു .അളിയൻ മറ്റൊരു ബൈക്കിൽ വഴികാട്ടിയായി ഒപ്പം ഉണ്ടായിരുന്നു .
നിഴലുകൾ ഉറങ്ങിക്കിടന്ന തയുരിന്റെ വഴികളിലുടെ ഞങ്ങൾ യാത്ര തുടങ്ങി.
കാറ്റിലും വെളിച്ചത്തിലും കുളിച്ചു ഞങ്ങൾ കുന്നിലെത്തി.കുറച്ചു നേരം ബൈക്ക് ഓഫ്‌ റോഡ്‌ ചെയ്തു .


നീണ്ടു നിവര്ന്നു കിടക്കുന്ന പാടങ്ങൾ കാണാമായിരുന്നു .കൊയ്ത്ത് കഴിഞ്ഞത് കൊണ്ട് ഒരു ചുവപ്പ് നിറം ഭൂമിക്ക്യുണ്ടായിരുന്നു .രക്തം വാർന്ന മണ്ണ്.

DSC02040
നരിമട ഞങ്ങളെ നോക്കി ചിരിച്ചു .ഒരു പാട് കാടിന്റെ മക്കൾ ഇവിടെ നിന്നിട്ടുണ്ടാവണം ,വിദൂരതയിലെക്ക്യു നോക്കിയിട്ടുണ്ടാവണം ,അലറിയിട്ടുണ്ടാവണം ,ഭോഗിച്ചിട്ടുണ്ടാവണം ,മരിച്ചിട്ടുണ്ടാകണം .
സമയം ശവപ്പെട്ടി പോലെയാണ്.നിറമുള്ള സ്വപ് നങ്ങളുടെ അലങ്കരിച്ച ശവപ്പെട്ടി .
കുറച്ചു നേരം ഞങ്ങൾ സമയത്തിനൊപ്പം അവിടെ ഇരുന്നു .ഞങ്ങൾ എന്ന് പറയാൻ പഠിച്ചു .

12507570_10208462602540905_3727501333099438584_n

ll
കുറച്ചു കൂടി പ്രകാശത്തെ ഉള്ളിലെക്ക്യെടുത്തു ഞങ്ങൾ നടന്നു.
എന്റെ ഭാര്യയുടെ അമ്മാവന്റെ വീട്ടിലെക്ക്യായിരുന്നു അടുത്തത് .മൂക്ക് മുട്ടെ അവിടന്ന് തിന്നു കൊറച്ചു നേരം ഞങ്ങൾ കിടന്നു .
തയ്യൂര് കുന്ന് കേറ ലാണ് അടുത്ത ലക്‌ഷ്യം .എന്റെ കല്ല്യാണം കഴിഞ്ഞ സമയം ഞാൻ നോ ട്ടമിട്ടതാണ് ഈ സുന്ദരിയെ .അവളുടെ വന്യതയിലൂടെ ഒന്നു വിഹരിക്ക്യാൻ ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ടി വന്നെനിക്ക് !
വൈകുന്നേരത്തിന്റെ സ്വർണ വെയിലിനൊപ്പം ഞങ്ങൾ കുന്നു കയറി.

12631357_943934002350414_4472355484141141378_n

കാറ്റു വീണ്ടും കൂട്ടിനെത്തി ,എന്റെ പ്രണയിനി എന്റെ മുന്നേ നടന്നു .അവൾ ആ പച്ചപ്പിന്റെ ഒരു ബാക്കി പത്രമാനെന്നിനിക്ക്യു തോന്നി .ഓ രോ ഇലയും ,ഓരോ ചില്ലയും അവളെ തൊടാൻ വെമ്പൽ കൂട്ടുന്ന പോലെ എനീക്ക്യു തോന്നി.സ്ത്രീ പ്രകൃതി ആണല്ലോ,പ്രകൃതി സ്ത്രീയും .വെറുതെയാണോ സ്ത്രീയിൽ ഒരു ‘ശ്രീ’ ഒളിഞ്ഞു കിടക്കുന്നത് !

gg
ഞങ്ങൾ മോളിൽ എത്തുംബോഴേക്ക്യും സൂര്യൻ ചുവന്നു തുടങ്ങിയിരുന്നു,ഭൂമി തുടുത്തിരുന്നു ,ക്ഷീണിച്ചിരുന്നെങ്കിലും ഞങ്ങളുടെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു .പ്രകൃതിക്ക്യു മാത്രം നല്കാൻ കഴിയുന്ന ഒരു ചിരി.

ggm
ആ സായ്ന്ഹതിലെക്ക്യു നോക്കി കുറച്ചു നേരം ഞങ്ങൾ അവിടിരുന്നു.ദൂരെ മഞ്ഞുയരുന്നത് കാണാമായിരുന്നു.കാഴ്ച്ച ,എത്ര വലിയ അനുഗ്രഹമാണത് !
ഇരുൾ ഞങ്ങ ളെ നോക്കി ചിരിച്ചു .ഞങ്ങൾ ഇരുളിനെയും .
ഈ ഇരുളിന് പക്ഷെ ചില മനുഷ്യരുടെ മനസ്സിനേക്കാൾ പതിന്മടങ്ങ്‌ പ്രകാശമുണ്ടായിരുന്നു .
ഞങ്ങൾ തിരിച്ചിറങ്ങി പക്ഷെ പ്രകൃതി നമ്മളിൽ നിന്ന് ഒരിക്യലും തിരിച്ചിറങ്ങില്ലല്ലോ .പ്രകൃതിയിലെക്ക്യുള്ള മടക്കമാവട്ടെ നമ്മളുടെ ഓരോ തുടക്കവും !

കടപ്പാട് …അജീഷ് കോട്ടക്കൽ .ഇത് മാതൃഭാഷയിൽ എഴുതാൻ എന്നെ പ്രേരിപ്പിച്ചതിനു .

Arjun

http://amitrajyoti.com

Arjun here.From Kottakkal, Kerala,India. I am interested in anything that is interesting and writing comes among the top of that list. I read,I write,I live.

View more posts from this author

Leave a Reply

Your email address will not be published. Required fields are marked *

10 + 5 =