ഭക്തി

ഭക്തി പ്രസ്ഥാനങ്ങളോടുള്ള വിരക്തി ജപം തുടങ്ങിയതിനു ശേഷം എനിക്ക് തുടങ്ങിയതാണ്‌ .എന്താണ് ഈശ്വരനെന്നും ,എന്തിനാണ് ഈശ്വരനെന്നും ,എവിടെയാണ് ഈശ്വരനെന്നും ഒക്കെ കാലങ്ങളായി ജനങ്ങൾ ചോദിക്ക്യുന്നതാണല്ലോ .ചിലവർ പിന്നെ അതൊന്നും ചോദിക്ക്യാതെ ,അമ്പലത്തിലോ പള്ളിയിലോ പോകുന്നു .വഴിപാടു കഴിക്ക്യുന്നു ,രസീത് മേടിക്ക്യുന്നു ,വീണ്ടും വഴിപാട് കഴിക്ക്യുന്നു ,പുറത്തു വരുന്നു പരസ്പരം കുറ്റം പറയുന്നു ,ഇടക്ക്യു ദൈവത്തെ കുറ്റം പറയുന്നു ,അതിന്റെ വിഷമത്തിൽ പോയി വീണ്ടും വഴിപാടു കഴിക്ക്യുന്നു , മരം വെട്ടുന്നു .കോൺക്രീറ്റ് കാട് ഉണ്ടാക്കുന്നു ,ചൂടുണ്ടെന്നു പറയുന്നു ,വീണ്ടും വഴിപാടു കഴിക്ക്യുന്നു ,പുറത്തിറങ്ങി വീണ്ടും കുറ്റം പറയുന്നു ,രസകരമായി അങ്ങനെ മുന്നോട്ടു പോകുന്നു .അല്ല.മുന്നോട്ടു പോകുന്നു എന്ന് പറഞ്ഞു കൂടാ .അങ്ങനെ പോകുന്നു .
ഭക്തിയും വിദ്യാഭ്യാസവും ,മെഡിസിനും ആണ് ഇക്കാലത്തെ ഏറ്റവും വലിയ വില്പ്പന ചരക്കുകൾ എന്ന് നിങ്ങൾക്ക് ഇതുവരെ മനസ്സിലായില്ലെങ്കിൽ പിന്നെ ഈ പോസ്റ്റ്‌ വായിക്കുനത് ഇവടെ വച്ച് നിർത്തുന്നതാണ് നല്ലത് .കണ്ണടച്ച് ഇരുട്ടാക്കുന്നതിനു പ്രത്യേകമായ ഒരു സുഖമുണ്ടല്ലോ അല്ലെ .?
പണ്ട് ഒരു സുഹൃത്ത് വീട്ടിൽ വന്നപ്പോൾ വിഷുക്കണി കാണാൻ വേണ്ടി മച്ചിൽ കേറിക്കൊളാൻ അച്ഛൻ പറഞ്ഞു .അദ്ദേഹം അതെന്റെ മതം അനുവദിക്ക്യുന്നില്ല എന്ന് പറഞ്ഞപ്പോ വലിയ വിഷമം തോന്നി .പണ്ട് ഞാൻ ഹസ്സനിൽ കോളെജിനടുത്തുള്ള പള്ളിയിൽ പോയി ക്രിസ്ത്മസ് ആഘോഷിച്ചത് ഓർമ്മ വന്നു .
ഈ ഒരു അസഹിഷ്ണുത കാണിക്കേണ്ടിയിരുന്നത് വഴി വക്കിലെ മരം വെട്ടുമ്പോൾ ആയിരുന്നു .അതാണ് ശരിയായ വിശ്വാസ ധ്വസനം ,നമ്മളവിടെയാണ് പ്രതികരിക്ക്യേണ്ടത് ,നമ്മൾ അവിടെയാണ് വാചാലർ ആവേണ്ടത് ,ഉണരേണ്ടത് .
ശനീശ്വര ക്ഷേത്രത്തിൽ സ്ത്രീകളെ കേറ്റണം എന്നുള്ള ബഹളം കേട്ടപ്പോൾ സത്യത്തിൽ സങ്കടം തോന്നി .അതിനു പകരം പ്ലാസ്റ്റിക്ക് നിരോധിക്ക്യണം എന്നോ,സംവരണം ഒഴിവാക്കണമെന്നോ ,കാര്യബോധമുള്ളവരെ മന്ത്രിയാക്കണം എന്നോ വാദി ച്ചിരുന്നെങ്കിൽ എത്ര നന്നായേനെ .
ഒരു ഡോക്ടർ എന്നത് പോലെ തന്നെ ഒരു അധ്യാപകനും കൂടി ആണ് ഞാൻ .കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഒക്കെ പൊള്ളത്തരം ഒരു പാട് കാണുന്ന ആളാണ്‌ ഞാൻ .യാതൊരു ഗുണനിലവാരവും ഇല്ലാത്ത സ്കൂളുകളും ,യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത കുറെ അധ്യാപകരും .പുച്ഛവും സഹതാപവും ഒന്നിച്ചു തോന്നിപ്പോകാറുണ്ട് .
പറ്റുമെങ്കിൽ കുഞ്ഞുങ്ങളെ ജനിപ്പിക്കാതിരിക്ക്യുക ,ഇനി അതല്ല കൂടിയേ തീരു എന്നുണ്ടെങ്കിൽ ദയവായി അതിനെ ഒരു മൃഗത്തെ പോലെ വളർത്തുക ,മനുഷ്യനാക്കണ്ട .
ആരാധന വേണ്ടത് പ്രകൃതിയോടാണ്‌ .മണ്ണിനെയും ,മഴയെയും ,വെയിലിനെയും ഒക്കെ ആരാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു പണ്ട് .അങ്ങോട്ടൊന്നും നമുക്ക് തിരിച്ചു പോണ്ട,പക്ഷേ എന്തെങ്കിലുമൊക്കെ നമുക്ക് ഈ നിമിഷത്തിനു വേണ്ടി ചെയ്യാം .പത്തു വർഷം കഴിഞ്ഞാൽ എന്റെ ബാങ്ക് ബാലൻസ് എത്രയുണ്ടാവും എന്നാലോചിച്ചോളൂ ,ടെൻഷൻ അടിക്ക്യണ്ട.പത്തു വർഷം കഴിഞ്ഞാൽ നമ്മൾ ഉണ്ടാവും എന്ന കാര്യത്തിൽ തന്നെ വലിയ തീർച്ച പോര പിന്നാ ….
പറ്റുമെങ്കിൽ ചിരിയ്ക്കുക ,ഇടക്ക്യൊക്കെ വല്ല കാട്ടിലും പോകുക ,ഇടക്ക്യ്‌ കാൻസർ ഓപ്പിയിൽ വന്നു അവടത്തെ ആൾക്കാരെ ഒന്ന് കാണുക ,എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ചെയ്യുക ,പടക്കവും മത്താപ്പും ,പൂരവും വേലയും പെരുന്നാളും ഒക്കെ വേണം പക്ഷേ അതിനു ആദ്യം കുറച്ചു ബോധം വേണം ,അതുണ്ടാക്കണം .
എന്റെ വീട്,എന്റെ കുട്ടി,എന്റെ വീട് എന്റെ കുട്ടി എന്ന് പറഞ്ഞു നടക്കുമ്പോ മനസിലാക്കുക ഇതൊന്നും ശാശ്വതമല്ല എന്ന് .നമ്മൾ ചെയ്യുന്ന കർമം മാത്രമാണ് സത്യം ,അതു തന്നെയാണ് ഏറ്റവും വലിയ ഈശ്വരൻ .നിങ്ങൾ മുസ്സ്ലിമോ ഹിന്ദുവോ,ക്രിസ്റ്റ്യനൊ എന്തെങ്കിലും ആയിക്കോട്ടെ .ചെയ്യുന്ന കാര്യങ്ങളിൽ ഒരു ആത്മാർത്ഥത വരട്ടെ .അതല്ലാതെ ഒരുമാതിരി സർക്കാർ ആപ്പീസിൽ കൈമടക്കു കൊടുക്കുന്ന മാതിരി ഭണ്ടാരത്തിൽ കാശ് കൊണ്ടേ ഇട്ടിട്ടു മാത്രം കാര്യമില്ല .
സങ്കടം കൊണ്ട് പറയുന്നതാണ് ,അതിശക്തമായ ഒരു അടിത്തറ ഉള്ള സംസ്കാരമാണ് നമ്മുടെ ,അത് മതങ്ങളോട് കൂട്ടിക്കലർത്തി തരം താഴ്ത്തരുത് .ദയവായി വിവേകാനന്ദനെ വായിക്കുക ,ഇനി അങ്ങേരു ഹിന്ദുവാണെന്നും ഞാൻ ബീജെപ്പീയാണ് എന്നും പറഞ്ഞു ബഹളം വെക്ക്യണ്ട.അദ്ദേഹം ആദ്യം തന്നെ പറയുന്നത് ഇതാണ് “ഒരു പ്രത്യയ ശാസ്ത്രത്തെ കുറിച്ച് ആദ്യം പഠിക്ക്യുക ,അത് മനസിലാക്കുക ,നിങ്ങൾക്ക് അത് ശരിയാണെന്ന് തോന്നിയാൽ മാത്രം അത് വിശ്വസിക്ക്യുക ,അതിനു വേണ്ടി പ്രവർത്തിക്കുക ” പത്താള് ജയ് വിളിച്ചാൽ കൂടെ ജയ് വിളിക്ക്യണ്ട എന്നർത്ഥം .പത്താള് അമ്പലത്തിൽ പോയത് കൊണ്ട് നിങ്ങളും പോണമെന്നില്ല .പോകണം എന്നുണ്ടെങ്കിൽ പോവുക .
നിങ്ങൾക്ക് അറിയുമോന്ന് അറിഞ്ഞൂടാ ശബരിമല ഒരു ടൈഗർ റിസർവ് ആയിരുന്നു .ആയിരുന്നു ,കഷ്ടം ,പറയുമ്പോ കണ്ണ് കലങ്ങുന്നു ,തല താഴ്ന്നു പോകുന്നു .
ഇടക്ക്യൊക്കെ രാവിലെ നേരത്തെ എണീച്ചു അടുത്ത് വല്ല പാടമോ ,തൊടിയോ ഉണ്ടെങ്കിൽ അങ്ങൊട്ട് ഇറങ്ങുക .(എന്ത് പാടം ,എന്ത് തൊടി ,എന്ത് മണ്ണ് ,എന്ത് വെള്ളം) അവിടെ രാവിലെ ചിലപ്പോ പുല്ലിൽ മഞ്ഞു തുള്ളികൾ നില്പ്പുണ്ടാവും ,.ചെറിയ ഒരു നനവുണ്ടാവും .പ്രണയമുണ്ടാകും ,ഒരിത്തിരി നന്മയുണ്ടാകും .അവിടെ ഞാൻ എന്നും ഈശ്വരനെ കാണാറുണ്ട് ,ഞാൻ ഇടയ്ക്കു മാപ്പ് ചോദിക്ക്യും ,മൂപ്പരാള് ചിരിക്ക്യും .

Arjun

http://amitrajyoti.com

Arjun here.From Kottakkal, Kerala,India. I am interested in anything that is interesting and writing comes among the top of that list. I read,I write,I live.

View more posts from this author
2 thoughts on “ഭക്തി

Leave a Reply

Your email address will not be published. Required fields are marked *

16 − 5 =